കുഞ്ഞേച്ചി ഒരു മഴയാണ് ,
കവിളിലൂടെന്റെ ഉള്ളു ചോർന്നൊലിക്കുമ്പോൾ,
മണ്ണിന്റെ മണമുള്ള നെഞ്ചോടു ചേർത്ത് ,
കണ്ണുനീരത്രയും ഊറ്റിയെടുത്ത് ,
മാറിയിരുന്ന് തേങ്ങി കരയുന്നത് കാണാം ...
നടക്കണമെനിക്ക്, ഉറുമ്പിനെ പോലെ, തറയും ചുമരും, തിരിച്ചറിയാനാകാതെ , രാത്രിയും പകലും, കണ്ടാലറിയാതെ, ഭാരങ്ങളൊക്കെയും, ഭക്ഷണമാക്കികൊണ്ട്!..